കറുകച്ചാൽ: സേവാഭാരതിയും ബി.ജെ.പി കറുകച്ചാൽ പഞ്ചായത്ത് കമ്മിറ്റിയുംചേർന്ന് കറുകച്ചാൽ പഞ്ചായത്തിലെ വിവിവിധ പ്രദേശങ്ങളിലെ 250 വീടുകളിൽ പലവ്യഞ്ജനകിറ്റും കുടിവെള്ളവും വിതരണം ചെയ്തു. നിർദ്ധനരായ രോഗികൾക്ക് മരുന്ന് കിറ്റും വിതരണം ചെയ്തു. വി. അനീഷ് കുമാർ, ടി.കെ. ജിനീഷ് കുമാർ, കെ.ആർ. രാജേഷ്, രാജൻ, രാധിക മേനോൻ, എം.കെ. അനിൽ കുമാർ, രാധാകൃഷ്ണൻ, രാജ്‌മോഹൻ, ജ്യോതിഷ്, മനീഷ് എന്നിവർ നേതൃത്വം നല്കി. കറുകച്ചാൽ സേവാഭാരതി ഹെൽപ്പ് ലൈൻ നമ്പർ: 9961556519, 9846574662, 9847895762.