പാലാ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരം പാലാ സബ് ജയിലിൽ മാസ്‌ക്ക് നിർമ്മാണം ആരംഭിച്ചു. പാലായിലുള്ള എസ്.എച്ച് സോഷ്യൽ വർക്ക് സൊസൈറ്റി എന്ന സ്ഥാപനം സൗജന്യമായി നൽകിയ തയ്യൽ മെഷീനുകൾ ഉപയോഗിച്ച് അന്തേവാസികളാണ് മാസ്ക്ക് നിർമ്മിക്കുന്നത്. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരം തുണി മാസ്‌ക്കുകളാണ് ജയിൽ വകുപ്പ് നിർമ്മിക്കുന്നത്. കേരളത്തിലെ എല്ലാ ജയിലുകളിലും മാസ്‌ക്കുകൾ നിർമ്മിക്കുന്നുണ്ട്. ഒന്നിന് 8 രൂപ നിരക്കിൽ പൊതുജനങ്ങൾക്കും, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജയിലിൽ നിന്ന് മാസ്‌ക്ക് വിതരണം ചെയ്യും. ഫോൺ 04822 200940