തൃശൂർ: ധനലക്ഷ്‌മി ബാങ്ക് വായ്‌പാ പലിശനിരക്ക് 0.10 ശതമാനം കുറച്ചു. ഒരുവർഷക്കാലത്തെ എം.സി.എൽ.ആർ 9.60 ശതമാനത്തിൽ നിന്ന് 9.50 ശതമാനമായാണ് കുറച്ചത്. പുതിയനിരക്ക് മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വന്നു. നടപ്പു ത്രൈമാസത്തിൽ രണ്ടാംവട്ടമാണ് ബാങ്ക് എം.സി.എൽ.ആർ കുറയ്ക്കുന്നത്.
ഫെബ്രുവരിയിൽ 0.20 ശതമാനം ഇളവ് വരുത്തിയിരുന്നു. റീട്ടെയിൽ ചെറുകിട-ഇടത്തരം വായ്‌പാ രംഗത്ത് കൂടുതൽ ശ്രദ്ധയൂന്നാനുള്ള ബാങ്കിന്റെ പദ്ധതിയുടെ ഭാഗമാണ് പലിശയിളവ് പ്രഖ്യാപനം.