rolls-royce

കോഴിക്കോട്: കേരളത്തിലെ ആദ്യ റോൾസ്-റോയ്‌സ് ടാക്‌സി കാർ സർവീസിന് ഡോ. ബോബി ചെമ്മണൂർ തുടക്കമിടുന്നു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോബി ടൂർസ് ആൻഡ് ട്രാവൽസ് ആണ് 14 കോടി രൂപ വിലയുള്ള റോൾസ്-റോയ്സ് ഫാന്റം ഇ.ഡബ്ള്യു.ബി മോഡൽ കാറുമായി ടാക്‌സി സർവീസ് നടത്തുന്നത്.

25,000 രൂപയ്ക്ക്, രണ്ടുദിവസത്തേക്ക് 300 കിലോമീറ്റർ വരെ യാത്ര ചെയ്യാം. കൂടാതെ, രണ്ടുദിവസം ബോബി ഓക്‌സിജൻ റിസോർട്‌‌സിന്റെ 28 റിസോർട്ടുകളിലൊന്നിൽ സൗജന്യമായി താമസിക്കുകയും ചെയ്യാം. ബോബി ഓക്‌സിജൻ റിസോർട്‌സ് ടൈംഷെയർ മെമ്പർഷിപ്പ് എടുക്കുന്നവർക്ക് റോൾസ്-റോയ്സ് ടാക്‌സിയിൽ സൗജന്യ യാത്രയ്ക്ക് അവസരം ലഭിക്കും.