mamooty-help

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ ചെയ്യുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അത്തരത്തിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സഹായഭ്യർത്ഥനയുമായെത്തിയ ജയകുമാർ എന്ന വ്യക്തിക്ക് ചികിത്സ സഹായം നൽകിയിരിക്കുകയാണ് താരം.

ജയകുമാറിന്റെ കമന്റ് ശ്രദ്ധയിൽപ്പെട്ട താരം സംഭവം സത്യമാണോയെന്ന് അന്വേഷിക്കാനും, വേണ്ട സഹായം ചെയ്യാനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ടിനെ ഏൽപ്പിച്ചു. ജയകുമാറിന്റെ കമന്റിന് മറുപടി നൽകിയത് റോബർട്ടാണ്.

ജയകുമാർ മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കുറിച്ചത് ഇങ്ങനെ

'എന്റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്‌നിയും തകരാറിലാണ്. ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്.എന്നെ സഹായിക്കാന്‍ ബന്ധുക്കളൊന്നുമില്ല. ചികില്‍സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നെയാന്ന് സഹായിക്കണം.'

ജയകുമാറിന്റെ പോസ്റ്റിന് റോബർട്ട് നൽകിയ മറുപടി

പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാന്‍ പറ്റുന്ന പദ്ധതികള്‍ കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന് മുന്‍പില്‍ ഇല്ല. രണ്ട് ഇപ്പോള്‍ താങ്കള്‍ ചികില്‍സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികില്‍സാധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികില്‍സയക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടക്കാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലില്‍ ഉള്ള രാജഗിരി ആശുപത്രിയില്‍ 50 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

mamooty-help