മുരുക്കുംപുഴ: ഇരട്ടക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുംഭ തിരുവാതിര മഹോത്സവത്തിന് തുടക്കമായി. മാർച്ച് അഞ്ചിനാണ് ഗരുഡൻ തൂക്കം. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. രാവിലെ തുടങ്ങുന്ന വിശേഷാൽ പൂജകളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷം ഉണ്ണിയപ്പംമൂടൽ, ഭഗവതിസേവ, തോറ്റംപാട്ട്, സർപ്പകളമെഴുത്തും പാട്ടും എന്നിവ നടക്കും. നാളെ രാവിലെ പത്തിന് കാര്യസിദ്ധിപൂജ നടത്തും. വൈകിട്ട് 5.30ന് കൊന്നുതോറ്റൻപാട്ട്. രാത്രി 9ന് ശത്രുസംഹാര പൂജ. ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്കു പുറമേ 10ന് സമൂഹ പൊങ്കാല ആരംഭിക്കും. തുടർന്ന് നാഗരൂട്ട്, സമൂഹസദ്യ. രാത്രി 7.30ന് പടുക്ക ഇളക്കൽ. 8ന് വെള്ളപ്പുറം. 9ന് റെയിൻബോ ആർട്സിന്റെ വിഷ്വൽ റിയാലിറ്റി സിനിമാറ്റിക് ഡാൻസ്. വ്യാഴാഴ്ച രാവിലെ 5.30ന് മഹാഗണപതി ഹോമം, 7.15ന് നക്ഷത്രപൂജ. കലശാഭിഷേകം. വൈകിട്ട് 5ന് ഗരുഡൻ തൂക്കം ആരംഭിക്കും. 5.30ന് കോമരം തുള്ളൽ. രാത്രി 9ന് ചമയവിളക്ക്, താലപ്പൊലി, ആനപ്പുറത്ത് എഴുന്നെള്ളിപ്പ്, 9.30ന് നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായ വിതരണം. 10ന് ഗാനമേള. 12.30ന് ഗുരുതിയോടെ ഉത്സവത്തിന് സമാപനം.