തിരുവനന്തപുരം: കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തിൽ മലയാളികളായ 17 മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിയതായി റിപ്പോർട്ട്. 23 പേരാണ് പുറത്തിറങ്ങാൻ കഴിയാതെ മുറിയിൽ കഴിയുന്നത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്.
പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. നാല് മാസം മുമ്പാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിൽ പോയത്. ആഹാരം പോലും ലഭിക്കുന്നില്ലെന്നും സ്‌പോൺസറെ പോലും ബന്ധപ്പെടാനാകുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികൾ ഉള്ളത്.
ഇരുന്നൂറോളം പേരുള്ള സംഘത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന. തൊഴിലാളികളുടെ മോചനത്തിന് നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അനുവദനീയമെങ്കില്‍ അവരെ തിരികെ കൊണ്ടുവരും. ആഹാരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.