നമ്മുടെ സമൂഹത്തെ രൂപകല്പന ചെയ്യുന്നതിൽ അളവറ്റ സംഭാവനകൾ അർപ്പിച്ച വനിതകളാണ് രാജ്യവളർച്ചയുടെ ഗാഥയിലെ ഏറ്റവും പ്രമുഖ സ്തംഭങ്ങൾ. ജനനം മുതൽ കൗമാരം വരെയും തുടർന്ന് പ്രായപൂർത്തിയാകുന്നതു വരെയും സ്ത്രീകൾക്ക് പരിരക്ഷ നൽകുന്ന പദ്ധതികളും മുന്നേറ്റങ്ങളുമാണ് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം നടപ്പാക്കുന്നത്. കൗമാര ആരോഗ്യ പരിപാടികളായ ആർത്തവ ശുചിത്വ പരിപാടിക്കും പ്രതിവാര അയേൺ ആൻഡ് ഫോളിക് ആസിഡ് പരിപാടികൾക്കും 'സാത്തിയ'(സുഹൃത്തായ പ്രബോധകർ) യ്ക്കും ആരംഭം കുറിച്ചു. കൂടാതെ വിവാഹിതരായ സ്ത്രീകൾക്ക് കുടുംബാസൂത്രണ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഗർഭനിരോധനത്തിന് ഒരു കൂട്ടം ഉപാധികളാണ് വർദ്ധിപ്പിച്ചത്, പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ, സുരക്ഷിത മാതൃത്വ ആശ്വാസം (സുമൻ), ലക്ഷ്യ (ലേബർ റൂം ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി), മിഡ്വൈഫറി സേവനങ്ങൾ തുടങ്ങിയ പരിപാടികളിലൂടെ ഗർഭകാലത്തും പ്രസവസമയത്തും വിശിഷ്ട ശ്രദ്ധ ലഭ്യമാക്കുന്നു.
സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന ആയുഷ്മാൻ ഭാരതിലൂടെ - ആരോഗ്യ സൗഖ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സമഗ്രവും ഗുണനിലവാരമുള്ളതുമായ ഗർഭകാല പരിരക്ഷ ഉറപ്പാക്കാനാണ് 2016 ജൂണിൽ പി.എം.എസ്.എം.എ ആരംഭിച്ചത്. ഇതിലൂടെ പരിശോധനയും മരുന്നും ഉൾപ്പെടെ എല്ലാ ഗർഭവതികൾക്കും സൗജന്യമായി മിനിമം പരിചരണം മാസത്തിന്റെ ഒൻപതാം ദിവസം ലഭ്യമാക്കുന്നു. ഇതിലൂടെ 2.38 കോടിയിലധികം ഗർഭവതികൾക്ക് ഗർഭകാല പരിരക്ഷ നൽകി. 12.55 ലക്ഷം അത്യന്തം അപകടരമായ ഗർഭാവസ്ഥകൾ കണ്ടെത്തുകയും ചെയ്തു.
പ്രസവമുറികളുടെയും പ്രസവ ശസ്ത്രക്രിയാ മുറികളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ 2017 ഡിസംബറിൽ ലക്ഷ്യയ്ക്ക് തുടക്കം കുറിച്ചു. ഗുണനിലവാരമുള്ള നവജാത ശിശുപരിചരണത്തിന് അത്യന്താധുനിക നിലവാരത്തിലുള്ള മാതൃ-ശിശു ആശുപത്രി (എം.സി.എ ച്ച്) വിഭാഗങ്ങൾ ജില്ലാ ആശുപത്രികളിലും/ ജില്ലാ സ്ത്രീകളുടെ ആശുപത്രികളിലും സജ്ജീകരിക്കുന്നതോടൊപ്പം ഉപജില്ലാതലത്തിൽ മികച്ച സൗകര്യങ്ങളും ചേരുന്ന സമഗ്രസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെ 42,000 അധിക കിടക്കകളുള്ള 650 സമർപ്പിത എം.സി.എ ച്ച്. വിഭാഗത്തിന് അംഗീകാരം നൽകി.
വനിതകൾക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ പരിപാടി 2019 ഒക്ടോബർ 10 ന് ആരംഭിച്ച സുമൻ ആണ്. പൊതുജനാരോഗ്യ സംവിധാനങ്ങൾ സന്ദർശിക്കുന്ന ഓരോ വനിതയ്ക്കും നവജാതശിശുവിനും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. എ.ബി-എച്ച്.ഡബ്ല്യു.സികൾ 30വയസിന് മുകളിൽ പ്രായമുള്ള എല്ലാവരിലും സാംക്രമികേതര രോഗങ്ങൾക്കുള്ള പരിശോധന നടത്തുന്നു. പ്രമേഹം, രക്തസമ്മർദ്ദം, വായ, സ്തനം, ഗർഭാശയം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അർബുദം എന്നിവയ്ക്ക് പരിശോധന നടത്തുന്നുണ്ട്. പദ്ധതികൾ നടപ്പാക്കാനും സംവിധാനം ഒരുക്കാനും വൈദഗ്ധ്യമുള്ള മാനുഷിക വിഭവം ഉറപ്പാക്കാൻ 2015ൽ 'ദക്ഷത' പരിശീലന പരിപാടിക്കു തുടക്കം കുറിച്ചു. ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മാന്യമായ പരിചരണം ഉറപ്പാക്കാൻ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അടുത്തിടെ ആരോഗ്യമന്ത്രാലയം രാജ്യത്ത് 'മിഡ് വൈഫറി സർവീസ് മുന്നേറ്റം' എന്നൊരു നയം നടപ്പാക്കിയിട്ടുണ്ട്. മിഡ്വൈഫറിയിൽ നഴ്സിംഗ് പ്രാക്ടീഷണർമാരുടെ വിഭാഗത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര മിഡ്വൈഫ് കോൺഫെഡറേഷൻ (ഐ.സി.എം) നിർദ്ദേശിച്ചിട്ടുള്ള വൈദഗ്ധ്യമുള്ളവരായിരിക്കും അവർ. ഈ പരിശീലന പരിപാടികളുടെ പ്രോത്സാഹനത്തിനായി ഗവൺമെന്റ് ഒരു 'ദേശീയ നൈപുണ്യ ലാബ്-ദക്ഷ് ' സ്ഥാപിച്ചു.
ഗുണനിലവാരമുള്ള ആർ.എം.എൻ.സി.എ ച്ച്. പ്ളസ് എ സേവനങ്ങൾക്കായി ആരോഗ്യപരിരക്ഷാ ദാതാക്കളുടെ കാര്യശേഷി ഉയർത്താൻ അതോടൊപ്പം ഗുജറാ ത്ത്, ഹരിയാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, ഒഡീഷ, തമിഴ്നാട്, ത്രിപുര, ജമ്മു കാശ്മീർ തുടങ്ങി പല സംസ്ഥാനങ്ങളിലായി 104 സ്വതന്ത്ര നൈപുണ്യലാബുകൾ സ്ഥാപിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ എം.എം.ആർ ബുള്ളറ്റിൻ പ്രകാരം ഇ ന്ത്യയിലെ മാതൃമരണ നിരക്കിൽ(എം.എം.ആർ) ഒരു വർഷം കൊണ്ട് എട്ടു പോയിന്റ് കുറവുണ്ടായി. ജെ.എസ്.വൈ. പദ്ധതിക്ക് കീഴിൽ പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്ന ഗർഭിണിക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ എല്ലാ ഗർഭിണികൾക്കും സിസേറിയൻ വിഭാഗത്തിലുൾപ്പടെ തീർത്തും സൗജന്യമായ പ്രസവശുശ്രൂഷ ജനനി ശിശുസുരക്ഷാ കാര്യക്രമം ആനുകൂല്യ പ്രകാരം ഉറപ്പാക്കുന്നു.പുറമെ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും പെൺഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനും കുറയുന്ന ലിംഗാനുപാതം പിടിച്ചുനിറുത്തുന്നതിനുമായി പാർലമെന്റ് പാസാക്കിയ പ്രീ കൺസെപ്ഷൻ ആൻഡ് പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക്സ് ടെക്നിക്സ് ആക്ട് 1994 പോലുള്ളവയും കൊണ്ടുവന്നിട്ടുണ്ട്.
(ലേഖകൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയാണ് )