176 രൂപയ്ക്ക് ദുബായിൽ നിന്നും പറക്കാം. ദർഹം കണക്കിൽ ഒന്പത് ദർഹത്തിനാണ് ഫ്ളെെറ്റിന്റെ നിരക്ക്. ടർക്കിഷ് എയലെെൻസ് അനഡോലുജെറ്റാണ് ഈ അവസരമൊരുക്കുന്നത്. മാർച്ച് 29 മുതലാണ് സേവനം ലഭ്യമാവുക. എന്നാൽ ഇന്ന് മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പുതിയ അന്താരാഷ്ട്ര വിമാനങ്ങൾ ഇസ്താംബുൾ സാബിഹ ഗൊകീൻ, അങ്കാറ എസൻബോഗ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കും. ജർമ്മനി ,ആസ്ട്രേലിയ, യുഎഇ, ബഹറിൻ, ഡെൻമാർക്ക്, ജോർജിയ, ഹോളണ്ട്, സ്പെയിൻ, കുവെെറ്റ്, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെയും ചേർത്ത് 21 രാജ്യങ്ങളിലേക്ക് സർവീസ് നടത്താനാണ് തീരുമാനം. അതേസമയം, ടിക്കറ്റുകൾ മടക്കി നൽകാനോ റദ്ദാക്കാനോ മാറ്റാനോ സാധിക്കില്ല.
ബാഗ്ദാദ്, എർബിൽ, തുർക്കി, എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ഒരു ഡോളർ നിരക്കിൽ വിൽക്കും. കുവെെറ്റിൽ നിന്നും ആരംഭിക്കുന്ന വിമാനത്തിന് ഒന്നും(കെ.ഡബ്ല്യു.ഡി) ദുബായിൽ നിന്ന് ഒമ്പത് ദർഹവും, ദമ്മാമിൽ നിന്ന് റിയാദിലേക്ക് 9(എസ്എആർ)എന്നിങ്ങനെയായിരിക്കും. ബാക്കു, ബാഴ്സലോണ,ബെർലിൻ, പാരിസ്, മിലാൻ, മോസ്കോ, റോം, ടിഫ്ലിസ്,എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഒരു യൂറോയിൽ എന്ന കണക്കിന് നിരക്ക് ആരംഭിക്കും. അതേസമയം, ലണ്ടനിൽ നിന്നുള്ള വിമാനങ്ങളുടെ ടിക്കറ്റ് വില ഒരു ബ്രിട്ടീഷ് പൗണ്ടിലുമാണ്. എന്നാൽ, സീറ്റുകൾക്ക് പരിമിതിയുണ്ട്. ടിക്കറ്റുകളിലെ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് മാർച്ച് ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്ക് ഇളവുണ്ട്.