cpm-

തിരുവനന്തപുരം: ഡൽഹി കലാപത്തിൽ സ്വത്തും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ 7,8 തീയതികളിൽ ബ്രാഞ്ച് തലത്തിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഹുണ്ടിക പിരിവ് നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. എല്ലാ മതവിഭാഗങ്ങളിലുംപെട്ട നൂറുകണക്കിന് തൊഴിലാളികളും താഴെതട്ടിലുള്ള ജനവിഭാഗങ്ങളും വർഗീയ കലാപത്തിന്റെ ഇരകളായി നാശനഷ്ടങ്ങളാൽ ദുരിതമനുഭവിക്കുകയാണെന്നും അവരെ സഹായിക്കാനാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.