തിരുവനന്തപുരം: ബാങ്കുകളിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ബാങ്ക് കോൺട്രാക്ച്വൽ ആൻഡ് കോൺട്രാക്ട് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ബെഫി സെന്ററിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജോസ് ടി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ബി.സി.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി. ജോർജ്ജ്, ആക്ടിംഗ് സെക്രട്ടറി എം. ദയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി എസ്.എൽ. ദിലീപ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റായി എം. ദയാനന്ദൻ, സെക്രട്ടറിയായി ബിജു (ഗ്രാമീൺ ബാങ്ക്), ട്രഷറർ ആയി ഷാജി ആർ.എസ് (കോർപ്പറേഷൻ ബാങ്ക്) എന്നിവരെ തിരഞ്ഞെടുത്തു. കുമാരി. ജെ (കനറാ ബാങ്ക്), ബീന (ഗ്രാമീൺ ബാങ്ക്)- വൈസ് പ്രസിഡന്റുമാർ. സുധീർ കുമാർ(ഇന്ത്യൻ ബാങ്ക്), ശബരി(കോർപ്പറേഷൻ ബാങ്ക്)-അസി. സെക്രട്ടറിമാർ. മണികണ്ഠൻ, ലക്ഷ്മി.പി(കനറാ ബാങ്ക്), അജിത കെ(യു.ബി.ഐ), ലേഖ(ബി.ഒ.ബി), ശ്രീലക്ഷ്മി(ഇന്ത്യൻ ബാങ്ക്), അഭിലാഷ്(കെ.ജി.ബി), ശ്രീലത(യൂക്കോ ബാങ്ക്), അഖിൽ(ഫെഡറൽ ബാങ്ക്), ഷാജിൻ(എച്ച്.ഡി.എഫ്.സി)-കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ.