delhi-

ന്യൂഡൽഹി: ഡൽഹിയിലെ കലാപ ബാധിത പ്പരദേശങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ദയാൽപുരി പൊലീസ് സ്‌റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങൾ ആർ.എം.എൽ ആശുുപത്രിയിലേക്ക് മാറ്റി..

ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി.. നേരത്തെ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹവും ചന്ദ്ബാഗിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം കലാപത്തിന് ശേഷം വടക്കുകിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. കടകമ്പോളങ്ങൾ ചെറിയ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി.

കലാപത്തിനിരകളായവർക്കായി കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. വീടുകൾ ഉപേക്ഷിച്ച് പോയവരെ തിരികെകൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.