amit-sha-

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കൊൽക്കത്തയിലെ റാലിയിലും ഗോലി മാരോ മുദ്രാവാക്യവുമായി പ്രവർ‌ത്തകർ. റാലി നടന്ന ഷാഹിദ് മിനാർ ഗ്രൗണ്ടിലേക്ക് ബി.ജെ.പിയുടെ കൊടികളുമായി പോയവരാണ് ഗോലി മാരോ( രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ)​ എന്ന മുദ്രാവാക്യം മുഴക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തായി. റാലിയിൽ അമിത് ഷാ പൗരത്വ ഭേദഗതി നിയമത്തെ ‌ന്യായീകരിക്കുകയും മമത സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.

ഇതേക്കുറിച്ച്‌ പ്രതികരിക്കാൽ കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാറായില്ല. നഗരത്തിൽ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന എല്ലാവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

All it took was one visit of Amit Shah to spread the "Goli Maaro Saalon Ko" slogan in Kolkata.

The followers of Godse might be impressed with "Goli" but Bengal is the land of Vivekananda, Kazi Nazrul Islam and Tagore. #GoBackAmitShah pic.twitter.com/x5n1RZSSEz

— Md Salim (@salimdotcomrade) March 1, 2020