delhi-

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന കലാപത്തിൽ അറസ്റ്റിലായവരുടെ എണ്ണം 903 ആയി. 254 എഫ്‌..ഐ..ആർ രജിസ്റ്റർ ചെയ്‌തതായും ഡൽഹി പൊലീസ് അറിയിച്ചു. ഇതിൽ 41 കേസുകൾ ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ടാണെന്നും പൊലീസ് പറഞ്ഞു..

നിലവിൽ ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ അടക്കം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ ചില സോഷ്യൽ മീഡിയ പേജുകൾ ബ്ലോക്ക് ചെയ്തതായും ഡൽഹി പൊലീസ് അറിയിച്ചു.

കലാപത്തിനിടെ, പൊലീസുകാർക്ക് നേരെ വെടിയുതിര്‍ത്ത ചുവന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവിനെ തിരിച്ചറിയുന്നതിനുളള അന്വേഷണം തുടരുകയാണ്. 33 വയസ് തോന്നിക്കുന്ന യുവാവ് സീലാംപൂര്‍ സ്വദേശിയാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.