തിരുവനന്തപുരം: നെഹ്രു യുവ കേന്ദ്ര പെരുമാതുറ സ്‌നേഹതീരവുമായി സഹകരിച്ച് ' യുവാക്കളും സ്വാമി വിവേകാനന്ദനും' എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്ന് രാവിലെ 9.30ന് അയ്യങ്കാളി ഹാളിൽ നടക്കും. അബ്ദുസമദ് സമദാനി പ്രഭാഷണം നടത്തും. ഒ രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്‌നേഹതീരം പ്രസിഡന്റ് ഇ.എം. നജീബ്, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടർ മനോരഞ്ജൻ, ജില്ലാ കോ ഓർഡിനേറ്റർ അലിസാബ്രിൻ, സ്‌നേഹതീരം ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ എന്നിവർ സംസാരി​ക്കും.