biju-menon-hareesh-perad

അടുത്തകാലത്ത് മലയാള സിനിമ കണ്ട ശക്തമായ പരകായ പ്രവേശമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രം എന്ന് നടൻ ഹരീഷ് പേരടി. സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഡയലോഗും ഹരീഷ് പങ്കുവയ്‌ക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'അയ്യപ്പനും കോശിയും ഇന്നാണ് കണ്ടത്...സച്ചിയുടെ സമർത്ഥമായ തിരക്കഥ....അയ്യപ്പൻ നായർ ...ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ പരകായപ്രവേശം...(ബിജു മേനോൻ എന്ന് മനപൂർവ്വം പറയാതിരിക്കുന്നതാണ്..കാരണം ഈ സിനിമയിൽ ബിജുമേനോനില്ല)....മുണ്ടൂർ മാടന്..അഭിവാദ്യങ്ങൾ ...കോശിയില്ലാതെ അയ്യപ്പനില്ലല്ലോ?....കോശിക്കും ഹൈറേഞ്ച് പിടിപാടുകളൂടെ നമസ്ക്കാരം...ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ്.. "പാരമ്പര്യമായി നിങ്ങള് പൊട്ടൻമാരാണല്ലെ ?”..... '