ഹൈദരബാദ്: ഹൈദരാബാദിലെ ദണ്ടിഗലിൽ ഇളയമകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ പിടികൂടുകയായിരുന്നു.
പിതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതൽ ഞെട്ടിക്കുന്ന വിവരഹ്ങൾ പുറത്തുവന്നു.. പിതാവ് ഒരുവർഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മൂത്തപെൺകുട്ടി പൊലീസിന് മൊഴി നല്‍കി.
ജനുവരി മുതലാണ് ഇയാൾ ഇളയ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. രണ്ട് പെൺകുട്ടികളും മാതാപിതാക്കളും ഒരു മുറിയിലാണ് കിടന്നുറങ്ങാറ്. അർധരാത്രിക്ക് ശേഷം ഭാര്യയുറങ്ങിയാൽ മൂത്തമകളെ ലൈംഗികമായി പീഡിപ്പിക്കും. വെള്ളിയാഴ്ച രാത്രി യുവതി രാത്രി ഉറക്കമുണർന്ന് നോക്കുമ്പോൾ പിതാവ് ഇളയമകളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറയുന്നു.
ഇളയമകൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. മൂത്തപെൺകുട്ടി മാനസികമായ തകർന്ന നിലയിലാണ്. പീഡനവിവരം പുറത്തുപറഞ്ഞാൽ തന്നെയും ഇളയമകളെയും കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഭാര്യയുടെ പരാതിയിൽ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.