മുടികൊഴിച്ചിലിന് കാരണം പലതാണ്. കാരണം കണ്ടെത്തിയ പ്രതിരോധമേ ഗുണം ചെയ്യൂ. മുടികൊഴിച്ചിൽ ഹോർമോൺ തകരാർ മൂലമല്ലെന്ന് ഉറപ്പാക്കുക. ഉറക്കക്കുറവ് മുടികൊഴിച്ചിലുണ്ടാക്കും, അതിനാൽ ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. തൈറോയ്ഡ് , പോളിസിസ്റ്റിക്ക് ഓവേറിയൻ ഡിസീസ് രോഗികളിലും മുടികൊഴിച്ചിൽ അമിതമാകും.
പ്രോട്ടീൻ അടങ്ങിയ മുട്ട, പയർ വർഗങ്ങൾ , പഴങ്ങൾ, പച്ചക്കറികളും എന്നിവ നിർബന്ധമായും കഴിക്കുക. നെല്ലിക്ക മുടിവളർച്ച ത്വരിതപ്പെടുത്തും. ഈന്തപ്പഴം, കശുഅണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം എന്നിവയും മുടിവളർച്ചയ്ക്ക് ഗുണകരമാണ്. ആഴ്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും ഹോട്ട് ഓയിൽ മസാജ് ചെയ്യുക. നനഞ്ഞ മുടി കെട്ടിവയ്ക്കരുത്. അമിതമായ എസി ഉപയോഗവും ദോഷമുണ്ടാക്കും. മുട്ടയുടെ വെള്ള, മുരിങ്ങയില പൾപ്പ്, കറ്റാർവാഴ ജെൽ , ഉലുവ അരച്ചത് ഇവയിലേതെങ്കിലുമൊന്ന് തലയോട്ടിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ മാത്രമേ ഉപയോഗിക്കാവൂ.