മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിക്കും. പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാര്യങ്ങളിൽ പൂർണ വിജയം. ശുഭാപ്തി വിശ്വാസമുണ്ടാകും. പുതിയ പ്രവർത്തനശൈലി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഉദ്യോഗത്തിന് അവസരം. ദീർഘകാല പദ്ധതികൾക്ക് തുടക്കം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കൃഷിമേഖലയിൽ നേട്ടം. വിരോധികൾ ലോഹ്യമായിത്തീരും. പരീക്ഷയിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വ്യാപാര മേഖലയിൽ നേട്ടം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കാര്യങ്ങൾ ചെയ്തുതീർക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അശ്രാന്ത പരിശ്രമം വേണ്ടിവരും. സുതാര്യത കുറവ് ഉണ്ടാകും. തെറ്റുകൾ മനസിലാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അദ്ധ്വാനഭാരം വർദ്ധിക്കും. ആത്മസംയമനം പാലിക്കും. പ്രവർത്തനവിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വ്യാപാര പുരോഗതി. സാഹചര്യങ്ങളെ അതിജീവിക്കും. ആസൂത്രിത പദ്ധതികളിൽ കാലതാമസം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക പ്രശ്നങ്ങൾ തീരും. പരീക്ഷയിൽ നേട്ടം. മാതാപിതാക്കൾക്ക് സംതൃപ്തി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ശുചിത്വത്തിൽ ശ്രദ്ധിക്കും. മംഗള കർമ്മങ്ങളിൽ സജീവം. അനുഭവജ്ഞാനം ഗുണകരമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സുപരിചിത മേഖലകളിൽ നേട്ടം. വിദേശത്തേക്ക് യാത്ര തിരിക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സുഹൃദ് സഹായമുണ്ടാകും. വാഗ്വാദങ്ങളിൽ നിന്നു പിന്മാറും. പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും.