ഇടുക്കി: കുമളിയില്‍ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുമളി പെട്രോള്‍ പമ്പിന് സമീപം അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്.
സര്‍വീസ് കഴിഞ്ഞ് കുമളിയിലെ പെട്രോള്‍ പമ്പിന് സമീപം ബസ് നിറുത്തിയിട്ടിരിക്കുകയായിരുന്നു. സാധാരണയന്നപോലെ ക്ലീനര്‍ രാജന്‍ ഇതിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍ രാജന്‍ വീട്ടില്‍ പോയിരുന്നുവെന്നാണ് മറ്റുള്ളവര്‍ ധരിച്ചിരുന്നത്. ബസില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ ബസിലെ ജീവനക്കാര്‍ തീയണക്കാനായി ഓടിക്കൂടി. പൊലീസും, നാട്ടുംകാരും, അഗ്നിശമന സേനയും ചേർന്ന് തീ പൂർണമായും അണച്ചു എങ്കിലും ബസിനുള്ളിൽ കിടന്ന ക്ലീനറെ രക്ഷിക്കാനായില്ല. രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.