flight

ഭൂമിയിൽ നിന്ന് മാത്രമല്ല ആകാശത്തിരുന്നും ഇന്റര്‍നെറ്റും ലൈവ് ടി വി റിയാലിറ്റി പരിപാടികളുമെല്ലാം ആസ്വദിക്കാം. വിമാന നിയമങ്ങൾ 937 ചട്ടങ്ങൾ ഭേഗഗതി ചെയ്തുകൊണ്ടാണിത്. 1934ലെ എയർക്രാഫ്‌റ്റ് ആക്‌ട് പ്രകാരമുള്ല ചട്ടങ്ങളാണ് ഇപ്പോൾ പരിഷ്കരിച്ചത്. ഇതോടെ വിമാനയാത്രകളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ തീരുമാനമായി. വിമാനയാത്രാവേളയിൽ ഫോൺകോൾ, ഇന്റർനെറ്റ് സൗകര്യം ഇനി ലഭ്യമാകും.

ലാപ്ടോപ്പ്,​ മൊബെെൽ ഫോൺ,​ ടാബ്,​ സ്മാർട് വാച്ച്,​ ഇ-റീഡർ എന്നിവയ്ക്കായി ഇന്റർനെറ്റ് സേവനം അനുവദിക്കും. പൈലറ്റ് വൈ-ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും. അതേസമയം,​ ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടേണ്ടതുണ്ട്. വിമാനത്തിന്റ വാതിലുകൾ അടയ്ക്കുന്നതു മുതൽ തുറയ്ക്കും വരെ നെറ്റ് ഉപയോഗിക്കരുതെന്നാണ് സാധാരണയായി പുറപ്പെടുവിക്കുന്ന നിർദേശം. എന്നാൽ ഇനി ആ നിർദേശത്തിന് മാറ്റം വരും.

ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഒരു കണക്ഷൻ ഡിവെെസാണ് ആദ്യം സ്ഥാപിക്കുക. സാറ്റലെെറ്റ് അല്ലെങ്കിൽ എയർ ടു ഗ്രൗണ്ട് നെറ്റ് വർക്ക് ഉപയോഗിച്ചാണ് കണക്ഷൻ ചെയ്യുന്നത്. ഇത്തരത്തിൽ കണക്ഷൻ ഉണ്ടാക്കിയാൽ സീറ്റ് ബാക് സിസ്റ്റം,​ വെെഫെെ ഹോട്സ്പോട്ടുകൾ,​ വയർലെസ് ഫോൺ,​ വഴി ഇന്റെർനെറ്റ് ലഭ്യമാകും. എയർ ടു നെറ്റ് വർക്ക് വഴിയും സാറ്റലെെറ്റ് സൗകര്യം വഴിയും ഭൂമിയിലും ആകാശത്തും എവിടെയാണെങ്കിലും വിമാനങ്ങളിൽ ഇന്റെർനെറ്റ് കണക്ഷൻ ലഭ്യമാകും.

യാത്രക്കാർക്ക് തങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങൾ വഴി നെറ്റ് സൗകര്യം ആസ്വദിക്കാം. ലെെവ് ടി.വിയും ആസ്വദിക്കാം. വിമാനത്തിന്റെ മുകളില്ലുള്ള ഭാഗത്താണ് സിഗ്നൽ സിസ്റ്റം സെറ്റ് ചെയ്യുക. സാറ്റലെെറ്റ് വഴി ആശയവിനിമയം നടത്തുന്നു. ഇതുമുഖേനെയാണ് ഇന്റെർനെറ്റ് കണക്ഷൻ ലഭ്യമാവുക.