pearly-manny-rejith-kumar

ബിഗ്‌ബോസ് സീസൺ 2 ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി കേൾക്കുന്ന പേരാണ് രജിത് കുമാർ എന്നുള്ളത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ രജിത് കുമാറിനെ സപ്പോർട്ട് ചെയ്യുന്നവരുടെയും വിമർശിക്കുന്നവരുടെയും ബഹളമാണ്. ഇപ്പോഴിതാ രജിത് കുമാറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. കഴിഞ്ഞ സീസണിലെ മത്സരാർത്ഥികൂടിയാണ് പേളി.

'രജിത് സർ ഈസ് ഉയിർ' എന്ന് ദിവസങ്ങൾക്ക് മുമ്പ് താരം സോഷ്യൽ മീഡിയയിൽകുറിച്ചിരുന്നു. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രജിത് കുമാറിനെ പിന്തുണയ്ക്കാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മറ്റൊരാള ശാരീരികമായി ഉപദ്രവിക്കാൻ ആർക്കും അധികാരമില്ലെന്നും,​സാറിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും താനങ്ങനെ പറയുമെന്നും പേളി പറയുന്നു.

' ഞാൻ ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല. പരിപാടിയുടെ ചെറിയ വീഡിയോസ് മാത്രമാണ് ഞാൻ കണ്ടത്. കൂടാതെ പ്രേക്ഷകരുടെ അഭിപ്രായങ്ങളും ട്രോളുകളും കണ്ടിരുന്നു. രണ്ടു ദിവസം പരിപാടി കണ്ടതിനു ശേഷമാണ് രജിത് സാറിനെപ്പറ്റി ഞാൻ അങ്ങനെ കുറിച്ചത്. ശാരീരികമായി അദ്ദേഹത്തിന് മുറിവേറ്റതായി എനിക്കു തോന്നി. ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നയാളാണ് ഞാൻ. അതിനാൽത്തന്നെ അത് എത്രത്തോളം അദ്ദേഹത്തിന് ഫീൽ ചെയ്യുമെന്ന് എനിക്ക് നന്നായറിയാം.

ലിഫ്‌റ്റിൽ അകപ്പെടുമ്പോൾ മാത്രമേ ആ അവസ്ഥ എന്തെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളു. അങ്ങനെ അകപ്പെട്ടു കിടക്കുമ്പോൾ ഒരാൾ ഒരു കത്തി കാണിച്ചാൽ,​ അയാൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലെങ്കിൽ പോലും അത് ഭയാനകമാണ്. അതേ അവസ്ഥയാണ് ബിഗ്‌‌ ബോസ് ഹൗസിലും. പുറത്തുള്ളവർക്ക് ആ അവസ്ഥ മനസിലാകുകയില്ല. ഒരിക്കലും ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടാകരുത്. അത് കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായിരുന്നു. സാറിന് പകരം വേറെയാരാണെങ്കിലും ഞാനിത് തന്നെ പറയും. ഷോയിൽ ഒരാൾ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.നിങ്ങൾക്ക് അതിനെ ന്യായീകരിക്കാൻ പറ്റില്ല. നിങ്ങൾക്ക് ദേഷ്യപ്പെടാം,​ എന്നാൽ മറ്റൊരാളെ ആക്രമിക്കാൻ തുനിയുന്ന നിമിഷം പരിധി ലംഘിക്കപ്പെടും. ഇഷ്ടപ്പെട്ടത് ആരെയാണെന്ന് ചോദിച്ചാൽ എനിക്ക് ഒരാളുടെ പേര് പറയാൻ പറ്റില്ല'- പേളി പറഞ്ഞു.