ആഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിലാണ് ലോകത്തിലെ മികച്ച ഫോണുകളിലധികവും. ആഡ്രോയിഡാണ് മിക്ക മൊബൈൽ കമ്പനികളും ഉപയോഗിക്കുന്നത്. ആപ്പിൾ വികസിപ്പിച്ച ഐ.ഒ.എസ് ഐഫോണുകളിലാണ് ഉപയോഗിക്കുക. ഐഫോണുകൾ മികച്ച നിലവാരം പുലർത്തുമ്പോൾ മത്സരം മുറുകുക ആഡ്രോയിഡ് ഫോണുകൾക്കിടയിലാണ്.

mobile

ലോകത്തിൽ 80% മൊബൈൽ ഫോൺ ഉപഭോക്താക്കാളുടെയും കൈവശം ആഡ്രോയിഡ് ഫോണുകളാണ്. ആഡ്രോയിഡ് ഫോണുകളിൽ സാംസംഗ്,​ ഷഓമി,​ ഓപ്പോ,​ വിവോ,​ ഗൂഗിൾ,​ റിയൽ മി,​ തുടങ്ങിയ ഫോണുകളാണ് സാധാരണക്കാർക്കിടയിൽ പ്രമുഖർ. മൊബൈൽ ഫോൺ വിപണിയിൽ മുൻപന്തിയിലെത്താനായി ക്യാമറയിലും,​ ഓപ്പറേറ്റിഗ് സിസ്റ്റത്തിലുമൊക്കെ സവിശേഷമായ മികവോടെയാണ് ഇവ രംഗത്തെത്തുന്നത്.

ലോകത്തിലെ മികച്ച ഫോണുകളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഐഫോൺ എക്സ്.ആർ,​ ഐഫോൺ 11,​ സാംസംഗ് ഗ്യാലക്സി എ 13,​ ഗ്യാലക്സി എ 10 എന്നിവയാണ്. ആഡ്രോയിഡ് ഫോണുകളുടെ കാര്യം നോക്കുകയാണെങ്കിൽ സാംസംഗ് ഗ്യാലക്സി എ 13, സാംസംഗ് ​ ഗ്യാലക്സി എ 10 ഫോണുകളാണ് മികവുപലർത്തുന്നത്. 2019ലെ കണക്ക് പ്രകാരം 30 മില്യൻ ഗ്യാലക്സി എ 10 ഫോണുകളാണ് വിറ്റുപോയത്.

ടോപ്പ് ടെണ്ണിൽ ഐഫോണിനും സാംസംഗിനുമൊപ്പം മറ്റൊരു ഫോൺ കൂടി ഇടംപിടിച്ചിരിക്കുകയാണ്. റെഡ്മിയുടെ മധ്യനിര മൊബൈൽ ഫോണുകളിൽ ഉൾപ്പെടുന്ന എം.ഐ നോട്ട് 7 ആണത്. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതയാണ് റെഡ്മി ഫോണുകളുടെ പ്രതേകത. എം. ഐ നോട്ട് 7 വിപണിയിൽ തരംഗം സൃഷ്ടിച്ചതോടെ അതെ വിഭാഗത്തിൽ മാറ്റങ്ങളോടെ പുതിയ മൊബൈൽ ഫോണുകൾ രംഗത്തിറക്കാനാണ് മുൻനിര ബ്രാന്റുകളുടെ ശ്രമം.