supreme-court

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതി പവൻ ഗുപ്​ത സുപ്രീം കോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളി. ജസ്​റ്റിസ്​ വി.എൻ രമണ അദ്ധ്യക്ഷനായ ബെഞ്ചാണ്​ ഹർജി തള്ളിയത്​. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.

തന്റെ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് എം.വി. രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിന് പകരം ചേംബറില്‍ വെച്ച് തന്നെ ഹര്‍ജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു.

ഇനി പവന്‍ ഗുപ്തയ്ക്ക് അടുത്ത ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം മാത്രമാണ് മുന്നിലുള്ളത്. മരണ വാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് ചൊവ്വാഴ്ചയാണ്. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം പവന്‍ ഗുപ്തയ്ക്ക് അവശേഷിക്കുന്നതിനാല്‍ മരണവാറണ്ട് പ്രകാരം നാളെ പ്രതികളെ തൂക്കിലേറ്റുന്ന നടപടിയുണ്ടാകില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്