കൊൽക്കത്ത: ബാലാകോട്ട് ആക്രമണത്തോടെ അമേരിക്കയെയും ഇസ്രായേലിനെയും പോലെ സർജിക്കൽ സ്ട്രെെക്ക് നടത്താൻ ഇന്ത്യക്കുമാവും എന്നു തെളിയിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ എൻ.എസ്.ജിയെ (ദേശീയ സുരക്ഷാ സേന) ഭയക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. ഇത്തരക്കാരെ നേരിടുകയും തോല്‍പ്പിക്കുകയും ചെയ്യേണ്ടത് എന്‍എസ്ജിയുടെ ഉത്തരവാദിത്തമാണ്. കൊല്‍ക്കത്തയില്‍ എന്‍.എസ്.ജിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ശത്രുരാജ്യങ്ങളിൽ ആക്രമണം നടത്താനും സെെനികരുടെ മരണത്തിന് പ്രതികാരം ചെയ്യാനും ഇന്ത്യക്ക് സാധിക്കും. സർജിക്കൽ സ്ട്രൈക്കുകൾ നടത്തുന്നതിൽ യു.എസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തി. രാജ്യത്തെ സമാധാനം നശിപ്പിക്കാനും വിഭജിക്കാനും ശ്രമിക്കുന്നവരെ ഭയപ്പെടുത്താന്‍ എന്‍.എസ്.ജിക്ക് (നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്) സാധിക്കണം. ഇത്തരക്കാരെ നേരിടേണ്ടതും തോല്‍പിക്കേണ്ടതും എന്‍.എസ്.ജിയുടെ ഉത്തരവാദിത്തമാണെ"ന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രെെക്കിനും വ്യോമാക്രമണത്തിനു മുമ്പ് യു.എസിനും, ഇസ്രായേലിനും മാത്രമേ ശത്രു രാജ്യത്ത് ആക്രമണം നടത്താനും സെെനികരുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ പേരുകൂടി ആ പട്ടികയിൽ വന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും മറ്റൊരു രാജ്യത്തെ നാം ഇങ്ങനെ ആക്രമിച്ചിട്ടില്ല. നമ്മുടെ സമാധാനം കെടുത്താൻ ആരെയും അനുവദിക്കില്ല
കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ സംഘടനകളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുമെന്നും യുദ്ധം ജയിക്കുന്നത് ആയുധങ്ങള്‍ കൊണ്ടല്ല ധീരത കൊണ്ടാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ അതിന് ശ്രമിക്കും. നിങ്ങള്‍ക്ക് മികച്ച താമസ സൗകര്യങ്ങളും കുടുംബങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കുന്നു. ആധുനിക സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.-അദ്ദേഹം പറഞ്ഞു.
അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തിരഞ്ഞെടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രം തന്നെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ സേവനം കൂടി കണക്കിലെടുത്ത് കാബിനറ്റ് റാങ്കോടെയാണ് രണ്ടാം മോദി സർക്കാർ വീണ്ടും നിയമനം നൽകിയത്. ഏഴു വർഷം ഒരു പാക്കിസ്ഥാനി മുസ്ലീമിന്‍റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാകിസ്ഥാനിൽ കഴിഞ്ഞ ഡോവല്‍, ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ്. പാകിസ്ഥാനെതിരെ സർജിക്കൽ സ്ട്രൈക്ക് ഇന്ത്യ നടത്തിയതിനു പിന്നിലെ ബുദ്ധികേന്ദ്രവും ഡോവലിന്റേതായിരുന്നു. ഡൽഹി കലാപം നിയന്ത്രണ വിധേയമാക്കുന്നതിതിലും ഡോവൽ നേതൃസ്ഥാനം വഹിച്ചു.