ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൊറോണ(കോവിഡ് 19) സ്ഥിരീകരിച്ചു. ഡൽഹിയിലും തെലുങ്കാനയിലുമായി രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് ഡൽഹിയിലേക്ക് വന്നയാൾക്കും, ദുബായിൽ നിന്ന് തെലുങ്കാനയിലേക്ക് വന്ന വ്യക്തിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
കോവിഡ് 19മൂലം ലോകമാകെ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു. ചൈനയിൽ ഇന്നലെ മാത്രം 42 പേർ മരിച്ചു, ഇതോടെ മരണം 2912 ആയി. ഏറ്റവും കൂടുതൽ മരണം ഇറാനിലാണ്. ഇറാനിലെ 54പേർ മരിച്ചു, ഇറാനിൽ 978 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യു.എസിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ മരണം 2 ആയി.
യുറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19 പടരുകയാണ്.ലോകത്തിലുടനീളം 87000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 വ്യാപനം തടയാൻ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി ഖത്തറിൽ രണ്ടുപേർക്കും കുവൈത്തിൽ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.ഒമാനിൽ മുൻകരുതലിന്റെ ഭാഗമായി 1320 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 ഭീക്ഷണിയെത്തുടർന്ന് മോട്ടോ ജി ബി ബൈക്ക് റേസിംഗ് റദ്ദാക്കി.