ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ട്രെയിനുകളിൽ നടന്നത് 29 ബലാത്സംഗങ്ങൾ. ഇക്കാലയളവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 136 ബലാത്സംഗങ്ങളും നടന്നു. സ്ത്രീകൾക്കു നേരെ 1672 മറ്റ് അതിക്രമങ്ങളുമുണ്ടായി. ഇതിൽ 802 എണ്ണം റെയിൽവേ പരിസരത്തും ബാക്കിയുള്ളവ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലുമാണ്.
2017ൽ 51 ബലാത്സംഗങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 41 എണ്ണം റെയിൽവേ പരിസരത്തും 10 എണ്ണം ഓടുന്ന ട്രെയിനുകളിലുമായിരുന്നു. 2018ൽ റിപ്പോർട്ടു ചെയ്ത 70 ബലാത്സംഗങ്ങളിൽ പതിനൊന്നെണ്ണം ഓടുന്ന ട്രെയിനുകളിലായിരുന്നു. 2019ൽ റിപ്പോർട്ടു ചെയ്ത 44 കേസുകളിൽ 36 എണ്ണം റെയിൽവേ പരിസരത്തും എട്ടെണ്ണം ട്രെയിനുകളിലുമായാണ്. 771 തട്ടിക്കൊണ്ടു പോകൽ, 4718 കവർച്ച, 213 കൊലപാതക ശ്രമങ്ങൾ, 542 കൊലപാതകങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.