corona-

ന്യൂഡൽഹി : രാജ്യത്ത് രണ്ടുപേർക്ക് കൂടി കൊറോണ (കൊവിഡ് - 19) സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ ന്യൂഡൽഹി സ്വദേശിക്കും ദുബായിൽ നിന്ന് എത്തിയ തെലങ്കാന സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡൽഹി സ്വദേശി കോനാട്ട് പ്ലേസിലുള്ള ആർ.എം.എൽ ആശുപത്രിയിലും തെലങ്കാന സ്വദേശി സ്വകാര്യ ആശുപത്രിയിലും തുടർന്ന് സർക്കാർ ആശുപത്രിയിലും മുൻപ് ചികിത്സ തേടിയിരുന്നു.

കേരളത്തിൽ മൂന്ന് കൊറോണ കേസുകൾ സ്ഥിരീകരിച്ചെങ്കിലും ഇവർ പൂർണമായും രോഗവിമുക്തരായി ആശുപത്രി വിട്ടിരുന്നു.