രാജപുരം: മലയോര ഹൈവേയുടെ ഉപജ്ഞാതാവും കാണിയൂർ റെയിൽപാതയുടെ പദ്ധതി അവതരിപ്പിച്ച ദീർഘദർശിയുമായ മാലക്കല്ലിലെ റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജോസഫ് കനകമൊട്ട (92) അന്തരിച്ചു.

ഇന്നലെ രാവിലെ മാലക്കല്ലിലെ വീട്ടിലായിരുന്നു അന്ത്യം. മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 10ന് മാലക്കല്ല് ലൂർദ്ദ്മാതാ ദേവാലയത്തിൽ സംസ്‌കരിക്കും.

കാസർകോട് ജില്ലയിലെ നന്ദാരപ്പദവ് മുതൽ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കടുക്കരവരെ നീളുന്ന മലയോരഹൈവേ എന്ന ആശയം 1960-ലാണ് ജോസഫ് കനകമൊട്ട സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിച്ചത്. പിന്നീട് വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ പദ്ധതി സർക്കാർ അംഗീകരിച്ചു.

ഭാര്യ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക സെന്റ് മേരീസ് സ്‌കൂൾ, മാലക്കല്ല്) മക്കൾ: വത്സമ്മ ജോസഫ് (റിട്ട. ഡി.ഇ.ഒ കോട്ടയം), ജോളി ജോസഫ് (റിട്ട. ഹെഡ് നഴ്‌സ്, ജില്ല ആശുപത്രി കാഞ്ഞങ്ങാട്), ജെസി ജോസഫ് റിട്ട. അദ്ധ്യാപിക ജി.എച്ച്.എസ്.എസ് ബളാംതോട്), സന്തോഷ് ജോസഫ്, (ഹെഡ്മാസ്റ്റർ, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ, രാജപുരം), സത്യൻ ജോസഫ് (ഹെഡ്മാസ്റ്റർ ജി.ഡബ്ല്യു.എൽ.പി.എസ് കുടുംബൂർ), ടി.ജെ. പ്രകാശ് (ലക്ചറർ പീപ്പിൾസ് കോളേജ്, മുന്നാട്).

മരുമക്കൾ: ലൂയിസ് മാത്യു ഏളംകുളത്ത്, കോട്ടയം (റിട്ട.ഹെഡ്മാസ്റ്റർ), സാലി (റിട്ട.ഹെഡ് നഴ്‌സ്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), ഒ.കെ. തോമസ് (ഫെഡറൽ ബാങ്ക്, രാജപുരം), ഷൈലമ്മ (അദ്ധ്യാപിക, എച്ച്.എഫ്.എച്ച്.എസ്.എസ് രാജപുരം), ജെയ്‌സി (അദ്ധ്യാപിക, സെന്റ് മേരീസ് എ.യു.പി.എസ്, മാലക്കല്ല്), ഡെയ്‌സി മാത്യു (അദ്ധ്യാപിക, എച്ച്.എഫ്.എച്ച്.എസ്.എസ് രാജപുരം). സഹോദരങ്ങൾ: ടി.ഒ. ജോൺ (ന്യൂസ് ഏജന്റ്, രാജപുരം), ടി.ഒ. സൈമൺ പറമ്പേട്ട് (ഏറ്റുമാനൂർ), മേരി ജോൺ തെക്കേൽ കിടങ്ങൂർ, പരേതരായ ടി.ഒ. തോമസ്, ടി.ഒ. മത്തായി.