തേസ്പൂർ: അസാമിലെ ബിസ്വനാഥ് ജില്ലയിൽ 12 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 15 വയസുകാരായ ഏഴ് ആൺകുട്ടികൾ പിടിയിൽ. പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു വരുത്തിയാണ് പ്രതികൾ പെൺകുട്ടിയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.