mg-university

പരീക്ഷ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്)/ബി.എസ്.സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/20142017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ 17 ന് ആരംഭിക്കും.

ആറാം സെമസ്റ്റർ (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ബി.എസ്‌സി. സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/2014-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. സി.ബി.സി.എസ്.എസ്. പരീക്ഷകൾ 16 ന് ആരംഭിക്കും.

അപേക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014-2016 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) സൈബർ ഫോറൻസിക് യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ നാലുവരെയും 525 രൂപ പിഴയോടെ അഞ്ചുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് ആറുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. വിദ്യാർത്ഥികൾ രജിസ്‌ട്രേഷൻ ഫീസായി 55 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. ഇന്റേണൽ റീഡുവിന് അപേക്ഷിക്കുന്നവർ പേപ്പറിന് 105 രൂപ വീതം അടയ്ക്കണം. പ്രോജക്ട് മൂല്യനിർണയത്തിന് അപേക്ഷിക്കുന്നവർ 80 രൂപ പ്രോജക്ട് മൂല്യനിർണയ ഫീസ് അടയ്ക്കണം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എഫ്.ടി./ബി.എസ്‌സി. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ്., 2019 അഡ്മിഷൻ റഗുലർ, 20172018 അഡ്മിഷൻ സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്, 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ നാലിന് ആരംഭിക്കും.

പരീക്ഷാഫലം

മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (ബി.എം.ആർ.ടി. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (ബി.എം.ആർ.ടി. സപ്ലിമെന്ററി പഴയ സ്‌കീം 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

ഡിപ്ലോമ കോഴ്‌സ് ഇൻ യോഗിക് സയൻസ്

ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ നടത്തുന്ന ഡിപ്ലോമ കോഴ്‌സ് ഇൻ യോഗിക് സയൻസിന്റെ അഡ്മിഷൻ അഞ്ചിന് നടക്കും. 8300 രൂപയാണ് കോഴ്‌സ് ഫീസ്. താല്പര്യമുള്ളവർ പത്താംക്ലാസ്, പ്ലസ്ടു, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗിക് സയൻസ് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും രണ്ട് ഫോട്ടോയും സഹിതം രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04812731560, 2731724, 9544981839.