ചേരപ്പള്ളി: ആര്യനാട് ഗ്രാമപഞ്ചായത്ത് പൊട്ടൻചിറ വാർഡിലെ എ.ഡി.എസ് വാർഷികം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ സി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസറുദ്ദീൻ, ബ്ലോക്ക് മെമ്പർ ഇറവൂർ പ്രസന്നകുമാരി, മുൻ വാർഡംഗം അശോകൻ, എസ്. സന്ധ്യ, എ.ഡി.എസ് വൈസ് ചെയ‌ർപേഴ്സൺ ബൽസാൾ, ചേരപ്പള്ളി കുമാരി എന്നിവ‌ർ സംസാരിച്ചു. എസ്.എസ്.എൽ.സി,​ പ്ലസ് ടൂ പരീക്ഷാ വിജയികൾ,​ മുതിർന്ന കുടുംബശ്രീ അംഗങ്ങൾ,​ മുതിർന്ന എ.ഡി.എസ് അംഗം,​ മികച്ച ബാലസഭ,​അറിവുത്സവ വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.