ചീരാണിക്കര:കറ്റ പാറമുകൾ ആയിരവല്ലി തമ്പുരാൻ ക്ഷേത്രോത്സവം 4ന് നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എ.എസ്.അനൂപും,​സെക്രട്ടറി പി.രവീന്ദ്രനും അറിയിച്ചു.ഉച്ചയ്‌ക്ക് 12.30ന് അന്നദാനം,​3ന് പൊങ്കാല,​5.30ന് പാളയത്തുംകുഴി തമ്പുരാൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര,​8ന് പന്തലക്കോട് മാസ്റ്റർ ശ്രീരാഗ്,​ഓമനക്കുട്ടൻ എന്നിവർ നയിക്കുന്ന ചെണ്ടമേളം,​8.30ന് ഗാനമേള,​വെളുപ്പിന് 3ന് തമ്പുരാൻ പടുക്ക,​4ന് എണ്ണക്കാപ്പും ക്ഷേത്രചടങ്ങുകളും.