ചേരപ്പള്ളി:കൊക്കോട്ടേല കുത്തുകുഴി ശിവതമ്പുരാൻ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാവാർഷികവും കുംഭ തിരുവാതിര ഉത്സവവും 4 മുതൽ 6 വരെ നടക്കും. 4ന് വൈകിട്ട് 3ന് കാര്യോട് മന്ത്രമൂർത്തി ക്ഷേത്രത്തിൽ നിന്നും കൊടിമരഘോഷയാത്ര,​ 6.30ന് കൊടിയേറ്റ്,​ രാത്രി 8.15ന് ദൃശ്യവിസ്‌മയം. 5ന് രാവിലെ 9.30ന് പൊങ്കാല,​ 10ന് നാഗരൂട്ട്,​ 12.30ന് സമൂഹസദ്യ,​ വൈകിട്ട് 7ന് ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര,​ 9.30ന് അഗ്നിക്കാവടി,​ 10ന് കാവടി അഭിഷേകം. 6ന് വൈകിട്ട് 6.45ന് സായാഹ്ന ഭക്ഷണം,​ 7ന് ഭഗവതി സേവ,​ 8.15ന് നാടകം.