ചേരപ്പളളി: ചേരപ്പള്ളി ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മകൊ‌ട മഹോത്സവം ഇന്ന് മുതൽ 10 വരെ നടക്കും. ഇന്ന് രാവിലെ 9ന് കൊടിമരം മുറിക്കൽ,​ 11ന് കലശാഭിഷേകം, 12.30ന് അന്നദാനം,വൈകിട്ട് 6.30ന് കൊടിയേറ്റ്,7.30ന് സാഹാഹ്ന ഭജനം. 4,5 തീയതികളിൽ രാവിലെ 8ന് മൃത്യയുഞ്ജയഹോമം. 6ന് വൈകിട്ട് 7ന് വിശേഷാൽ പൂജ. 7ന് രാവിലെ 9ന് ശനീശ്വരഹോമം. 8ന് രാവിലെ 9ന് നാഗരൂട്ടും പുള്ളപവൻപ്പാട്ടും,12.30ന് അന്നദാനം. 9ന് രാവിലെ 11ന് പട്ടും താലിയും ചാ‌ർത്തൽ, വൈകിട്ട് 4.30ന് താലപ്പൊലി ഘോഷയാത്ര,7ന് പ്രഭാഷണം,10ന് മാടൻഊട്ട്. 10ന് രാവിലെ 8ന് അമ്മൻപ്പാട്ട് തുടർന്ന് പ്രഭാതഭക്ഷണം, 8.30ന് നെയ്യാണ്ടിമേളവും നേർച്ച പൊങ്കാലയും,12.30ന് അന്നദാനം, വൈകിട്ട് 5ന് കരം എഴുന്നള്ളത്ത് ഘോഷയാത്ര.