ചേരപ്പള്ളി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ ജനതാദൾ ജില്ല പ്രസിഡന്റ് അഡ്വ.ചേരപ്പള്ളി വിശ്വനാഥന്റെ നേതൃത്വത്തിൽ പാറശാലയിൽ നടത്തിയ വാഹന പ്രചരണ ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മരങ്ങോലി ഉദ്ഘാടനം ചെയ്തു.വിനോദ് ബാഹുലേയൻ,ഉഷാകുമാരി,വിൻസന്റ് ആദിക്കൻ,അരുവിക്കര തങ്കച്ചൻ നാ‌‌ടാർ,അഡ്വ.രാജൻ,സി.ക്രിസ്തുദാസ്,വിമല എന്നിവർ പങ്കെടുത്തു.നെയ്യാറ്റിൻകര,കാട്ടാക്കട,ആര്യനാട്,നെടുമങ്ങാട്,വെഞ്ഞാറമൂട്,വാമനപുരം,കിളിമാനൂർ,ആറ്റിങ്ങൽ എന്നിവി‌ടങ്ങളിൽ സ്വീകരണം നൽകി.