കാബൂൾ: അമേരിക്കയും താലിബാനും തമ്മിൽ ഒപ്പുവച്ച സമാധാന ഉടമ്പടിക്ക് പുല്ലുവില നൽകികൊണ്ട് സമാധാന കരാറിൽ നിന്നും പിന്മാറി തീവ്രവാദ സംഘടനയായ താലിബാൻ. അഫ്‌ഗാനിലെ വെടിനിർത്തലിൽ നിന്നും തങ്ങൾ പിന്മാറുകയാണെന്നും ഭരണകൂടത്തിനെതിരെ നടത്തിയിരുന്ന പോരാട്ടം തുടരുമെന്നുമാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. താലിബാൻ വക്താവായ സബീഹുല്ല മുജാഹിദീന്റേതാണ് ഈ പ്രസ്താവന. വിദേശ സൈനികരെ തങ്ങൾ ആക്രമിക്കില്ലെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്. തടവിലിരിക്കുന്ന തങ്ങളുടെ ആൾക്കാരെ മോചിപ്പിക്കാതെ ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും താലിബാൻ വ്യക്തമാക്കി.