leona-lishoy

സ്വയം ഒരു നടിയെന്ന് വിളിക്കുമ്പോൾ തനിക്ക് അങ്ങേയറ്റത്തെ അഭിമാനമാണ് ഉണ്ടാകുന്നതെന്ന് നടി ലിയോണ ലിഷോയ്. കൗമുദി ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തന്റെ ആദ്യസിനിമയായ 'ജവാൻ ഒഫ് വെള്ളിമല'യുടെ സമയത്ത് ക്യാമറയ്ക്ക് മുൻപിലുള്ള തന്റെ പ്രകടനത്തെ കുറിച്ചും മറ്റും ചിന്തിക്കുമ്പോൾ ആശങ്കയും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ താൻ പൂർണ തൃപ്തയാണെന്ന് ലിയോണ പറയുന്നു. 'ആൻ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിന് ശേഷമാണ് തനിക്ക് അഭിനയത്തിന്റെ കാര്യത്തിൽ ആത്മവിശ്വാസം കൈവരുന്നതെന്നും അഭിനയം തന്നെയാണ് തന്റെ ഭാവിയെന്ന് തീരുമാനിച്ചതെന്നും നടി പറഞ്ഞു. മുൻപ്, തന്റെ ചില സിനിമകൾ റിലീസാകാതിരുന്നപ്പോൾ ആശങ്കപ്പെടാനുള്ള അവസരം കിട്ടിയിരുന്നില്ലെന്നും അപ്പോൾ തന്നെ തനിക്ക് അടുത്ത ചിത്രം കിട്ടിയിരുന്നിരുന്നുവെന്നും ലിയോണ പറഞ്ഞു.