devananadha-

1പൊലീസിന്റെ ട്രാക്കർ ഡോഗ് റീന ദേവനന്ദയെ തിരക്കി വീടിന് പിന്നിലേക്ക് ഓടിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയത്. പിന്നീട് ആറിന് കുറുകെയുള്ള നടപ്പാലത്തിലൂടെ മറ്റൊരു വീടിന് മുന്നിലെത്തി.

2. വിജനമായ സ്ഥലമാണ് മൃതദേഹം കണ്ടെത്തിയ ഭാഗം. കുട്ടി തനിച്ച് വീട്ടിൽ നിന്നിറങ്ങിയാലും ഇവിടേക്ക് വരാൻ സാദ്ധ്യതയില്ല.

3. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഒരിക്കൽ പോലും ദേവനന്ദയെ കൊണ്ടുപോയിട്ടില്ലെന്നും അവൾക്ക് സ്ഥലമറിയില്ലെന്നും അമ്മ ആവർത്തിച്ച് പറയുന്നു.

4. വീടിന് 70 മീറ്റർ അകലെ ആറ്റിലേക്ക് ഇറങ്ങാൻ പടവുകളുണ്ട്. ഇതുവഴി കുട്ടി ആറ്റിലേക്ക് ഇറങ്ങിയാൽ പോലും ഒഴുക്കിൽപ്പെട്ട് ഇത്രദൂരം പോകില്ലെന്ന് മണൽ തൊഴിലാളിയായ അപ്പൂപ്പൻ മോഹനൻപിള്ള പറയുന്നു. ആറ്റിൽ 20 അടിയോളം താഴ്‌ചയുള്ള മണൽകുഴിയും ചുഴിയുമുണ്ട്. കുട്ടി അബദ്ധത്തിൽ ആറ്റിൽ വീണാലും ഈ കുഴിയിൽ മൃതദേഹം കുടുങ്ങി കിടന്നേനെ.

5. കുട്ടിയെ കാണാതായ 27ന് മണൽ തൊഴിലാളികളും ഫയർഫോഴ്സും ആറിന്റെ അടിത്തട്ടുവരെ മുങ്ങി തപ്പിയിരുന്നു. അപ്പോൾ കണ്ടെത്താൻ കഴിയാതിരുന്ന മൃതദേഹം അതേ സ്ഥലത്ത് അടുത്ത ദിവസം പുലർച്ചെ കണ്ടെത്തി.

6. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കാറുള്ള കുഞ്ഞിനെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകൾ വീട്ടിലുണ്ടായിരുന്നു. കാണാതാകുന്നതിന് മിനിട്ടുകൾക്ക് മുൻപ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാൾ (ദുപ്പട്ട) ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായി. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തി.