modi

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അമ്പരിപ്പിക്കുന്ന തീരുമാനത്തെക്കുറിച്ച് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന കാര്യം താൻ ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ഞാറാഴ്ചയോടെ ഇക്കാര്യം ചെയ്യാൻ ഉദ്ദേശിക്കുകയാണെന്നും മോദി പറയുന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വഴിയേ പറയുന്നതാണെന്നും പ്രധാനമന്ത്രി തന്റെ കുറിപ്പിൽ പറയുന്നു. എന്നാൽ ഈ ട്വീറ്റിന് പിന്നിലെ കാരണത്തെക്കുറിച്ച് മോദി വ്യക്തമാക്കിയിട്ടില്ല.

അതേസമയം പ്രധാനമന്ത്രിയുടെ ഈ ട്വീറ്റിനെതിരെ ഉടൻ തന്നെ പരിഹാസവുമായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രംഗത്തെത്തി. ഉപേക്ഷിക്കേണ്ടത് വൈര്യമാണെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളല്ലെന്നുമാണ് രാഹുൽ പരിഹസിച്ചിരിക്കുന്നത്. മോദിയുടേ ട്വീറ്റിന്റെ സ്ക്രീൻ ഗ്രാബ് പങ്കുവച്ചുകൊണ്ട് ട്വിറ്റർ വഴി തന്നെയാണ് രാഹുൽ മോദിക്കെതിരെ ഈ പരിഹാസം തൊടുത്തത്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോകനേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ 53.3 മില്ല്യണും, ഫേസ്ബുക്കിൽ 44 മില്ല്യണും ഇൻസ്റ്റാഗ്രാമിൽ 35.2 മില്ല്യണും യൂട്യൂബിൽ 4.5 മില്ല്യണും ഫോളോവേഴ്സ് ഇന്ത്യൻ പ്രധാനമന്ത്രിക്കുണ്ട്. സോഷ്യൽ മീഡിയ ഏറ്റവും ശക്തമായി ഉപയോഗിച്ചികൊണ്ടാണ് 2014ലും, 2019ലും മോദിയും ബി.ജെ.പിയും അധികാരത്തിലേക്ക് വരുന്നതും.

This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.

— Narendra Modi (@narendramodi) March 2, 2020