case-diary-

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 15കാരനായ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ വിള്ളിവാക്കം വനിതാ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ പിന്നീട് ജുവനൈൽ ഹോമിലേക്ക് മാറ്റി. 14കാരിയാണ് സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു പീഡനം.. പെൺകുട്ടിയെ കൈയും കാലും കെട്ടിയിട്ടശേഷമായിരുന്നു പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതലായിരുന്നു പീഡനം തുടങ്ങിയതെന്നും പരാതിയിൽ പറയുന്നു.

കുട്ടികളുടെ അമ്മയുടെ ആദ്യഭർത്താവിലുണ്ടായ മക്കളാണ് രണ്ടുകുട്ടികളും ആദ്യഭർത്താവിൽ നിന്ന് പിരിഞ്ഞശേഷം മറ്റൊരാളെ വിവാഹം കഴിച്ച് ഇയാളോടൊപ്പമാണ് അമ്മയും കുട്ടികളും താമസിച്ചിരുന്നത്. ഇതിനിടെയാണ് പെൺകുട്ടിയെ സഹോദരൻ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ക്ലാസിലെ കൂട്ടുകാരിയോട് പെൺകുട്ടി ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് കൂട്ടുകാരി പെൺകുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

സംഭവത്തിൽ പോക്‌സോ നിയമപ്രകാരമടക്കമാണ് 15 വയസുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സഹോദരങ്ങളിൽ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.