ന്യൂഡൽഹി: സോഷ്യൽ മീഡിയ അക്കൗമ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിദ്വേഷമാണ് ഉപേക്ഷിക്കണ്ടത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളല്ല '-രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Give up hatred, not social media accounts. pic.twitter.com/HDymHw2VrB
'നിങ്ങളുടെ പേരിൽ ഓരോ സെക്കൻഡിലും മറ്റുള്ളവരെ ട്രോളുകളിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുയും ചെയ്യുന്ന സംഘടിത സൈന്യത്തിന് നി ഈ ഉപദേശം നൽകണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല കുറിച്ചു.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആലോചിക്കുന്നുവെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. ഇക്കാര്യം ഞായറാഴ്ച തീരുമാനിക്കുമെന്നും മോദി വ്യക്തമാക്കി. എന്നാൽ ഇതുവരെയുള്ള പോസ്റ്റുകൾ അതുപോലെ തന്നെയുണ്ടായിരിക്കും എന്നും ട്വീറ്റിൽ പറയുന്നു.