റിയാദ്: സൗദി അറേബ്യയിലും കൊറോണ (കൊവിഡ് 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ.. ഇറാനിൽ എനിന്ന് ബഹ്റിൻ വഴി എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ എല്ലാ ജി.സി.സി രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചു.
വൈറസ് ബാധയെ നേരിടാൻ മുൻകരുതൽ എന്ന രീതിയിൽ സൗദിയിൽ 25 ആശുപത്രികൾ സജ്ജമാക്കിയിരുന്നു. ഈ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ 2200 കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് മുഹമ്മദ് അബ്ദുൽഅലി നേരത്തെ അറിയിച്ചിരുന്നു. ഏത് അടിയന്തിര ഘട്ടവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.