clock-

ഗൃഹപ്രവേശനത്തിനൊക്കെ ഏറ്റവും കൂടുതൽ ഗിഫ്ടായി കിട്ടുന്ന വസ്തുവാണ് ക്ലോക്ക്. ക്ലോക്കുകൾ വീട്ടിൽ എവിടെയങ്കിലും വയ്ക്കാനാവില്ല എന്നാണ് വാസ്കുവിൽ പറയുന്നുണ്ട്.. ക്ലോക്കുകൾ സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദോഷങ്ങൾ ഒഴിവാക്കാൻ കഴിയും.

വാസ്തുപ്രകാരം ക്ലോക്ക് വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളിൽ വയ്ക്കരുത്. ഇത് താമസക്കാരുടെ കൃത്യനിഷ്ഠയെ സാരമായി ബാധിക്കും.കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ദിശകളാണ് ക്ലോക്ക് സ്ഥാപിക്കാൻ ഉത്തമം.

കട്ടിളപ്പടിക്കും വാതിലുകൾക്കും മുകളിൽ ക്ലോക്കുകൾ വരാൻ പാടില്ല.. പ്രധാനവാതിലിനു അഭിമുഖമായും ക്ലോക്ക് വയ്ക്കാൻ പാടില്ല. ഇത് കുടുംബാംഗങ്ങളിൽ മാനസികസമ്മർദം വർധിപ്പിക്കാനിടയാകും.

കേടായതോ പൊട്ടിയതോ ആയ ക്ലോക്കുകൾ വീട്ടിൽ സ്ഥാപിക്കാൻ പാടില്ല. ഇത് വീട്ടിൽ നെഗറ്റീവ് ഊർജം വർദ്ധിപ്പിക്കുന്നതിനാൽ ഉടൻ തന്നെ നീക്കം ചെയ്യണം . കൂടാതെ വീട്ടിലെ എല്ലാ ക്ലോക്കിലേയും സമയം കൃത്യമായിരിക്കുകയും വേണം. ബെഡ്‌റൂമിൽ തല വയ്ക്കുന്ന ഭാഗത്തെ ഭിത്തിയിൽ ക്ലോക്ക് തൂക്കാൻ പാടില്ല. കൂടാതെ പെൻഡുലമുള്ളതും ശബ്ദം കേൾക്കുന്നതുമായ ക്ലോക്കുകൾ വാസ്തു പ്രകാരം നന്നല്ല . ഇത് അനാരോഗ്യത്തിന് കാരണമാവും. വീടിനു പുറത്തായി ക്ലോക്ക് സ്ഥാപിക്കുന്നതും ഒഴിവാക്കേണ്ടതാണ്..