കൊച്ചി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പരിഹസിച്ച് സി.പി.എം നേതാവ് എം..ബി.. രാജേഷ്.. അയ്യോ അച്ഛാ പോകല്ലേ എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള തന്ത്രമാണ് മോദിയുടേതെന്ന് എം.ബി. രാജേഷ് പറഞ്ഞു. സോഷ്? മീഡിയ ഉപേക്ഷിക്കുന്നുവെന്ന് മോദി പറയുമ്പോൾ അനുയായികൾ കൂട്ടത്തോടെ കരയും. അത് മോദിയുടെ ഗിമ്മിക്കാണെന്നും രാജേഷ് പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിച്ചതിന്റെ ആത്മാർത്ഥമായ കുറ്റബോധമാണെങ്കിൽ സോഷ്യൽ മീഡിയ ഉപേക്ഷിക്കാനുള്ള മോദിയുടെ തീരമാനം തീർച്ചയായും സ്വാഗതം ചെയ്യപ്പെടും. അങ്ങനെയാണെങ്കിൽ അതുമാത്രം പോരാ, അധികാരം കൂടി ഉപേക്ഷിക്കണം. നോട്ടുനിരോധനം പോലെ ഒരു നിശാനാടകം മാത്രമായിട്ടാണ് ഇതിനെ കാണുന്നതെന്ന് രാജേഷ് പറഞ്ഞു.
സോഷ്യ മീഡിയ അക്കൗമ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി മോദി ട്വിറ്ററിലാണ് അറിയിച്ചത്.. കുറിച്ചു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.