വിക്രം ഏഴ് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന കോബ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാകുന്നു. മേയ് മാസം തിയേറ്ററിൽ എത്തുന്ന കോബ്ര സയൻസ് ഫിക്ഷൻ ത്രില്ലർ ആണെന്നാണ് സൂചന. ശാസ്ത്രജ്ഞനായും, രാഷ്ട്രീയ നേതാവായും, പ്രൊഫസറായും, ആഫ്രിക്കൻവംശജനായും വിക്രമിന്റെ വേഷപ്പകർച്ച കോബ്രയിൽ ഉണ്ടെന്നറിയുന്നു.അന്യൻ, ഇരുമുഖൻ,ഐ എന്നീ സിനിമകൾക്ക് ശേഷം വിക്രം വിവിധഗെറ്റപ്പുകളിലെത്തുന്ന സിനിമയുമാണ് കോബ്ര.
ഷെയിൻ നിഗത്തെ നേരത്തെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. ജൂൺ, ബിഗ് ബ്രദർ എന്നീ സിനിമകളിൽ തിളങ്ങിയ സർജാനോ ഖാലിദ് ആണ് ഇപ്പോൾ ഇൗ വേഷം അവതരിപ്പിക്കുന്നത്.നയൻതാര നായികയായ ഇമൈക്ക നൊടികൾ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ്ജ്ഞാനമുത്തുവാണ് കോബ്ര സംവിധാനം ചെയ്യുന്നത്. സംഗീത സംവിധാനം എ.ആർ. റഹ്മാനാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് നിർമ്മാണം. ശ്രീനിധി ഷെട്ടി, കെ.എസ് രവികുമാർ എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യക്ക് പുറമേ റഷ്യയിലും കോബ്ര ചിത്രീകരിക്കുന്നുണ്ട്.