എട്ടുവർഷത്തിനുശേഷം ഗിന്നസ് പക്രു വീണ്ടും തമിഴിൽ.നവാഗതനായ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർണായ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി. രണ്ടാമത് ഷെഡ്യൂൾ മാർച്ച് 10ന് ആരംഭിക്കും. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.അരിയാൻ എന്ന തമിഴ് ചിത്രത്തിലാണ് ഗിന്നസ് പക്രു ഒടുവിൽ അഭിനയിച്ചത്. കാവലനിൽ വിജ യ് യോടൊപ്പവും ഏഴാം അറിവിൽ സൂര്യയോടൊപ്പവും അഭിനയിച്ചു. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ പക്രു പോയ വർഷം ഫാൻസി ഡ്രസ് എന്ന ചിത്രത്തിൽ നിർമ്മാതാവിന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായങ്ങൾ കൂടി അണിഞ്ഞു.