മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സങ്കല്പത്തിനനുസരിച്ച് പ്രവർത്തിക്കും. ഉദ്യോഗത്തിൽ മാറ്റം. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മനിയന്ത്രണം ഉണ്ടാകണം. ആഗ്രഹങ്ങൾ നിവർത്തിക്കും. ആത്മസംതൃപ്തിയുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആരോഗ്യം സംരക്ഷിക്കും. ഉന്നതരെ പരിചയപ്പെടും. വിവിധോദ്ദേശ്യങ്ങൾ നടപ്പാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഭക്ഷണം ക്രമീകരിക്കും. ആത്മവിശ്വാസം വർദ്ധിക്കും, പരീക്ഷയെ നന്നായി നേരിടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കുടുംബത്തിൽ സ്വസ്ഥത, ഉദാസീന മനോഭാവം ഉപേക്ഷിക്കും. കാര്യക്ഷമത വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കും. ഉപരിപഠനത്തിന് അവസരം, മനഃസമാധാനം ഉണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദേവാലയ ദർശനം, ആഗ്രഹസാഫല്യം, അശ്രാന്ത പരിശ്രമം വേണ്ടിവരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പദ്ധതികൾ വിജയിക്കും. അഭിപ്രായ സമന്വയമുണ്ടാകും. സർവകാര്യ വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിജ്ഞാനപ്രദമായ കാര്യങ്ങൾ ചെയ്യും. ആശ്വാസമനുഭവപ്പെടും. പ്രവർത്തനങ്ങളിൽ ആത്മാർത്ഥത.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉത്സവാഘോഷങ്ങളിൽ സജീവം. സ്വത്ത് ലഭിക്കും. ദീർഘവീക്ഷണം പ്രകടിപ്പിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
തൃപ്തികരമായ പ്രവർത്തനം. കൃതാർത്ഥത അനുഭവപ്പെടും. പുതിയ സുഹൃത്ബന്ധം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മപ്രചോദനമുണ്ടാകും. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ. പുതിയ കരാർ ജോലികൾ.