ഹൈദരാബാദ്: സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഭാര്യയെയും കുട്ടികളെയും കൊന്ന ശേഷം ജീവനൊടുക്കി. സാമ്പത്തിക ബാധ്യതയാണ് മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രദീപ് (40), പ്രദീപിന്റെ ഭാര്യ സ്വാതി (35), മക്കളായ കല്ല്യാൺ കൃഷ്ണ (6), ജയ് കൃഷ്ണ (2) എന്നിവരെയാണ് ഹൈദരാബാദിലെ എൽ.ബി നഗറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഹാരത്തിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും നൽകിയ ശേഷം പ്രദീപും കഴിച്ചെന്നാണ് പൊലീസിന്റെ മൊഴി.
ശനിയാഴ്ച മുതൽ പ്രദീപിനെയും കുടുംബത്തെയും പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. കതക് പൊളിച്ച് പൊലീസ് അകത്ത് കടന്നപ്പോൾ കണ്ട കാഴ്ച കട്ടിലിൽ ജീവനറ്റ് കിടക്കുന്ന കുടുംബത്തെയാണ്. പോസ്റ്റ്മോർട്ടത്തിനും ഓട്ടോപ്സി പരിശോധയ്ക്കുമായി മൃതദേഹങ്ങൾ പൊലീസ് ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദീപിന് വളരെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം. പ്രദീപി അച്ഛന് വേണ്ടി എഴുതിയിരുന്ന കത്തിൽ ഇനിയും ബാധ്യതയും സങ്കടങ്ങളും സഹിക്കാൻ വയ്യെന്ന് രേഖപ്പെടുത്തിയിരുന്നു.