modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും പിന്മാറാൻ ആലോചിക്കുന്നുവെന്ന പ്രഖ്യാപനത്തിൽ പ്രതികരിച്ച് കോൺഗ്രസ് ശശി തരൂർ എം.പി. സാമൂഹ്യമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണോ ഇതെന്ന് ആളുകൾക്കിടയിൽ ആശയകുഴപ്പവും ആശങ്കയുമുണ്ടാക്കുന്നതാണ് മോദിയുടെ പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു.

" ഇന്ത്യയില്‍ മുഴുവന്‍ ഈ സേവനങ്ങള്‍ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണോ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനമെന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രമോദിക്ക് നന്നായി അറിയാവുന്നതുപോലെ, സോഷ്യൽ മീഡിയ നല്ലതിനും ഉപയോഗപ്രദവുമായ സന്ദേശമയയ്ക്കലിനുള്ള ഒരു മാർഗമാണ്. വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നില്ല,'- തരൂർ ട്വീറ്റ് ചെയ്തു".

The PM's abrupt announcement has led many to worry whether it's a prelude to banning these services throughout the country too. As @narendramodi knows well, social media can also be a force for good & for positive & useful messaging. It doesn't have to be about spreading hate. https://t.co/B87Y7Mc32a

— Shashi Tharoor (@ShashiTharoor) March 2, 2020

സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതേപ്പറ്റിയുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു. 'വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളല്ല' എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.